സി.പി.എം അഴിമതി ആരോപണം – അടിസ്ഥാനരഹിതം

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരണത്തിൽ മതിലിന്റെ പെയിൻ്റിംഗും ഗേറ്റ് സ്ഥാപിക്കലും മാത്രമാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗേറ്റ് സ്ഥാപിക്കുന്ന സമതയത്ത് മുൻവശത്തെ മതിലുകളിൽ വിള്ളലുകൾ ഉണ്ടാകുകയും ഏകദേശം 10 മീറ്ററോളം പൊളിച്ച് മാറ്റുകയും ചെയ്യേണ്ടിവുന്നു. അസിസ്റ്റൻ്റ് എഞ്ചിനീയറുടെ നിർദ്ദേക പ്രകാരം കോൺട്രാക്‌ടർ അവിടെ ഉണ്ടായിരുന്ന പഴയ ഗ്രില്ലുകൾ സ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്. നവീകരണവുമായി ബന്ധപ്പെട്ട് വച്ചിരുന്ന ഫണ്ടുകൾ തികയാതിരുന്നതിനാലാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് എ ഇ രേഖാമൂലം റിപ്പോർട്ട് നൽകിയിട്ടുള്ളത്. അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് അപവാദപ്രചരണങ്ങൾ നടത്തുകയാണ്. 7 മീറ്റർ ഗ്രില്ലിലാണ് അഴിമതി ആരോപനം ഉന്നയിച്ചിരിക്കുന്നത്. മുൻ കഴിഞ്ഞ 5 വർഷക്കാലം ഭരണത്തിന് നേതൃത്വം കൊടുത്തവർ കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒരു കല്ല് പോലും വയ്ക്കുവാൻ കഴിഞ്ഞില്ല. ആ പ്രദേശത്തെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ഈ പഞ്ചായത്ത് ഭരണ സമിതി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടം അനുവദിച്ചിരിക്കുന്ന ഫണ്ടിൽ നിന്നും ഗ്രില്ലിന് വേണ്ട പണം വകയിരുത്തുകയും എത്രയും വേഗം ഗ്രിൽ എടുത്ത് മാറ്റുന്നതിന് അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷകാലത്തിന് ഇടയ്ക്ക് നടന്ന സമരങ്ങളെല്ലാം  പ്രഹസനങ്ങൾ മാത്രമായി  മാറിയിരിക്കുകയാണെന്ന്   പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു തോമസ്  പറഞ്ഞു.