ഇഴ ജന്തുക്ക ൾക്കും, സാമൂഹ്യ വിരുദ്ധർക്കും താവളമായി ജനവാസമേഖല ക്കു നടുവിൽ നാട്ടുകാർക്ക് ഉപദ്രവമായി ഭീതിയുണർത്തി യിരുന്ന കൊടും കാട് വെട്ടി തെളിച്ച് കൃഷിയോഗ്യമാക്കിയാണ് പൂ കൃഷിയും, പച്ചക്കറി കൃഷിയും നടത്തുന്നത്..
വൈക്കം മുനിസിപ്പൽകൃഷി ഭവന്റേയും, ഫാം കോസിന്റേയും സഹകരണത്തോടു കൂടിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
നടീൽ ഉൽഘാടനം സി കെ ആശ എം എൽ എ . നിർവ്വഹിച്ചു.
മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാരാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ സിന്ധു സജീവൻ, എസ്.ഹരിദാസൻ നായർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി ഓഫീസർ മേയ്സൺ മുരളി, കൃഷി ഉദ്യോഗസ്ഥരായ സിജി.വിവി,ആശാ കുര്യൻ, നിമിഷ കുര്യൻ, സഹൃദയ വേദി ഭാരവാഹികളായ രേണുകാ രതീഷ്, അഡ്വ: എം എസ് കലേഷ്, പി സോമൻ പിള്ള, ആർ.സുരേഷ്, കനകജയകുമാർ, ഉഷാജനാർദ്ധനൻ തുടങ്ങിയവർ പ്രസംഗിച്ചു.