ആമ്പല്ലൂർ പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത് വ്യാപക അഴിമതി- സി പി ഐ എം

 

ആമ്പല്ലൂർ പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത് വ്യാപക അഴിമതി. 8,9 വാർഡുകളിലേ തോട്ടറ- നടേമുറി റോഡും, തോട്ടറ -അംബേദ്കർ ഗ്രാമം റോഡും ടാറിങ് നടത്തിയിട്ട് രണ്ടര മാസം പിന്നിട്ടപ്പോഴേക്കും, പൂർണ്ണമായും തകർന്നു, നടേമുറി റോഡിന് 3.30 ലക്ഷം രൂപയും, അംബേദ്കർ ഗ്രാമം റോഡിന് 9.60 ലക്ഷം രൂപയുമാണ് പഞ്ചായത്ത് ഭരണസമിതി ചെലവഴിച്ചത്. പേരിനു മാത്രം ടാർ ചേർത്ത് ഉണ്ടാക്കിയ റോഡ് മഴ തുടങ്ങും മുമ്പേ തകർന്നു തുടങ്ങി. മഴ കനത്തതോടെ റോഡിലൂടെ കാൽ നടയാത്ര പോലും ദുഷ്കരമായി. അഴിമതിയിൽ അന്വേഷണം വേണമെന്നും റോഡ് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം 8,9 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതീഷേധ യോഗം സംഘടിപ്പിച്ചു.സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജി രഞ്ജിത്ത് ഉദ്ഘടനം ചെയ്തു,  എൻ എസ് ശ്രീനിഷ് അധ്യക്ഷനായി എംപി നാസർ, എ പി സുഭാഷ്,എം കെ.സുരേന്ദ്രൻ,കെ എൻ. ശാന്തകുമാരി, പി എ അജേഷ്, എസ് പി ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.