ഓൺ ലൈൻ തട്ടിപ്പ് കാഞ്ഞിരമറ്റം സ്വദേശിക്ക് നഷ്ടമായത് 21 ലക്ഷം

വലിയ തുക റിട്ടേൺ ലഭിക്കുമെന്ന വിശ്വാസത്തിൽ വ്യാജ ട്രേഡിംഗ് ആപ്പുകളിൽ പണം നിക്ഷേപിച്ചതിനെ തുടർന്ന് തട്ടിപ്പിനിരയായി. കാഞ്ഞിരമറ്റം സ്വദേശി പ്ലാപ്പിള്ളി ദേശത്ത് അരുൺ നിവാസിൽ അരുൺകുമാർ എന്ന യുവാവിനാണ് പണം നഷ്ടമായത്. ബിടെക് ബിരുദധാരിയായ യുവാവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ബിസിനസിൽ പങ്കാളിയാക്കാം എന്ന മൊബൈൽ സന്ദേശത്തെ തുടർന്ന് വ്യാജ കമ്പനികൾ നൽകുന്ന കമ്പനികളിലെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു കൊണ്ടിരുന്നു.പണം നിക്ഷേപിച്ച് അധികം താമസിയാതെ 50 ശതമാനം ലാഭവിഹിതം അക്കൗണ്ടിൽ വന്നതായി കാണിക്കും ഇത് സ്ക്രീനിൽ മാത്രമെ കാണിക്കു. നിക്ഷേപിക്കുന്നതിൻ്റെ 5 ഇരട്ടി വരെ പണം അക്കൗണ്ടിൽ വന്നതായി അറിയിപ്പു വരും തട്ടിപ്പുകാരും നിക്ഷേപിക്കുന്നവരും മാത്രമെ ഇത് അറിയുകയുള്ളൂ. ആദ്യമാദ്യം ചെറിയ ചെറിയ തുകകൾ നിക്ഷേപിച്ചു പിന്നീട് വലിയ തുകയായി’ 21 ലക്ഷം രൂപ നിക്ഷേപിച്ചപ്പോൾ അവർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു.കേരളത്തിനു പുറത്തുള്ള സംഘമാണ് ഇത്തരം തട്ടിപ്പു നടത്തുന്നതെന്നറിയുന്നു.പല അക്കൗണ്ടുകളിലാണ് പണം നിക്ഷേപം നടത്തിക്കുന്നത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതോടെയും ആപ്പുകൾ അപ്രത്യക്ഷമാവുകയും ചെയ്തപ്പോൾ സംശയം തോന്നിയ യുവാവ് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായി എന്ന് മനസിലാക്കുന്നത്. റൂറൽ എസ്.പി.’ സൈബർ പോലീസ് ,സ്ഥലം എം.എൽ.എ.അനൂപ് ജേക്കബ് എന്നിവർക്ക് യുവാവ് പരാതി നൽകിയിട്ടുണ്ട്…