നാളെ റിസർവ് ബാങ്ക് ഉപരോധിക്കും

 

1. സിബിൽ സ്കോർ നിർണയം റിസർവ് ബാങ്ക് ഏറ്റെടുക്കുക

2. സിബിൽ സ്കോറുമായി ബന്ധപ്പെട്ട് ബാങ്കിംഗ് മേഖലയിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കുക.

3. സാധാരണ കച്ചവടക്കാരുടെ സിബിൽ സ്കോർ വ്യവസ്ഥകൾ പരിഷ്കരിക്കുക.

4. കസ്റ്റമേഴ്സിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് കച്ചവടക്കാരിൽ നിന്നുകൂടി തുക പിരിക്കുന്ന വിചിത്ര നിയമം എടുത്തു കളയുക.

5. ഇന്ത്യക്കാരുടെ ബാങ്കിംഗ് ഡാറ്റകൾ വിദേശ ഏജൻസികൾക്ക് നൽകാതിരിക്കുക.

6. കച്ചവടക്കാരുടെ അന്തകരാകാതെ കൈത്താങ്ങുകൾ ആകാൻ വേണ്ട പരിഷ്കാരങ്ങൾ ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കുക.

 

കൊച്ചി: സിബിൽ സ്കോർ നിർണ്ണയം റിസർവ്വ് ബാങ്ക് ഏറ്റെടുക്കുക, സ്കോർ നിർണ്ണയ മേഖലയിലെ അഴിമതി സിബി ഐ അന്വേ ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ റിസർവ് ബാ ങ്ക് ഉപരോധിക്കും. കലൂർ മണപ്പാട്ടിപ്പറമ്പിൽ നിന്നും രാവിലെ 11. 30 ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. തുടർന്ന് റിസർവ്വ് ബാങ്കിനു മു ന്നിൽ നടക്കുന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിക്കും. ഏകോപന സമിതി സംസ്‌ഥാന വൈസ് പ്രസിഡൻ്റ് പി.സി ജേക്കബ്ബ് മു ഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ്, ട്ര ഷർ സി.എസ് അജ്‌മൽ, വർക്കിംഗ് പ്രസിഡൻ്റ് ജിമ്മി ചക്യത്ത്, വൈസ് പ്രസിഡൻ്റ് എം. സി പോൾസൺ തുടങ്ങിയവർ സംസാരിക്കും