ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ വികസനവിരുദ്ധ നയങ്ങൾക്കും കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ എൽഡിഎഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണ യും നടത്തി. മാർച്ച് സിപിഐഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം സഖാവ് കെ പി സലീം ഉദ്ഘാടനം ചെയ്തു, കെ പി ഷാജഹാൻ അധ്യക്ഷനായി, സഖാക്കൾ: ടി കെ മോഹനൻ, ബൈജു ചാക്കോ, കെ ജി രഞ്ജിത്ത്, എപി സുഭാഷ്, അമൽ മാത്യു എന്നിവർ സംസാരിച്ചു,