വലയിൽ നിരവധി പെൺകുട്ടികളോ?കോതമംഗലം നഗരസഭ കൗൺസിലറായിരുന്ന കെ.വി തോമസിനെതിരെ വീണ്ടും പോക്‌സോ കേസ്. മറ്റൊരു 15 വയസുകാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചു. കോതമംഗത്ത് നിന്ന് കൂട്ടിക്കൊണ്ട് പോയി വാഗമൺ വനപ്രദേശത്തെ റോഡിനു സമീപം കാറിനുള്ളിൽ വച്ചെന്നും : രണ്ടാമത്തെ പോക്സോകേസ് കോതമംഗലം പോലീസ് ഇടുക്കി പോലീസിന് കൈമാറി. പ്രതി കോതമംഗലത്തെ സ്വകാര്യ മാനേജ് മെൻ്റ് സ്കൂളിലെ സ്ഥിരം സന്ദർശകനെന്ന്
ആദ്യ പോക്സോ കേസിൽ കേസെടുത്തതിന് പിന്നാലെ കെ.വി.തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും തോമസ് പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു . ഈ സാഹചര്യം നിലനിൽതെയാണ് കോതമംഗലം നഗരസഭ കൗൺസിലറായിരുന്ന കെ.വി തോമസിനെതിരെ രണ്ടാമതും പോക്‌സോ കേസ്
എറണാകുളം; കോതമംഗലം നഗരസഭാ മുൻ കൗൺസിലറായിരുന്ന കെ.വി തോമസിനെതിരെ വീണ്ടും പോക്‌സോ കേസ്. കാറിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. ആദ്യ കേസിൽ തോമസ് റിമാൻഡിൽ തുടരുകയാണ്. മറ്റൊരു റേപ് കേസിൽ കെ.വി തോമസിന് കുത്തേറ്റിരുന്നു. കേസെടുത്തതിന് പിന്നാലെ തോമസിനെ കൗൺസിലർ സ്ഥാനത്ത് നിന്നും സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. ( 16 – 7-2025 )