സിബില്‍ സ്‌കോര്‍ നിര്‍ണ്ണയം: കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് റിസര്‍വ്വ് ബാങ്ക് ഉപരോധിച്ചു

സിബില്‍ സ്‌കോറിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ രാജ്യത്ത് നിന്നും തുടച്ചു നീക്കി കുത്തകളെ വളര്‍ത്താനുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര

 

സിബില്‍ സ്‌കോര്‍ നിര്‍ണ്ണയം റിസര്‍വ്വ് ബാങ്ക് ഏറ്റെടുക്കുക, സ്‌കോര്‍ നിര്‍ണ്ണയ മേഖലയിലെ അഴിമതി സി ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനം ഉപരോധിച്ചു. കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റിസര്‍വ്വ് ബാങ്കിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. സിബില്‍ സ്‌കോറിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ രാജ്യത്ത് നിന്നുംതുടച്ചു നീക്കി കുത്തകളെ വളര്‍ത്താനുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് രാജു അപ്‌സര പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. കുത്തകകള്‍ക്ക് ബാങ്കുകള്‍ കോടികള്‍ വായ്പ നല്‍കുമ്പോള്‍ പാവപ്പെട്ട ചെറുകിട വ്യാപാരികളെ സിബില്‍ സ്‌കോറിന്റെ പേരു പറഞ്ഞ് വായ്പ നിഷേധിക്കുകയാണ് ചെയ്യുന്നത്. സിബില്‍ സ്‌കോര്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല 2014 നു മുമ്പ് എപ്രകാരമാണോ വായ്പ നല്‍കിയിരുന്നത് അതേ രീതി തുടരണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും രാജു അപ്‌സര പറഞ്ഞു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ റിയാസ്, വര്‍ക്കിംഗ് പ്രസിഡന്റും യൂത്ത് കോര്‍ഡിനേറ്ററുമായ ജിമ്മി ചക്യത്ത്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും നിയോജകമണ്ഡലും പ്രസിഡന്റുമായ എം. സി പോള്‍സണ്‍, സി.ജി ബാബു, സെക്രട്ടറിമാരായ ടി.പി ഹസൈനാര്‍, സി.എസ് രാമചന്ദ്രന്‍, കെ.ടി ജോയ്, ഷാജഹന്‍ അബ്ദുള്‍ ഖാദര്‍, എന്‍. വി പോളച്ചന്‍, പി.വി പ്രകാശന്‍, ടി.പി റോയ്, എഡ്വേര്‍ഡ് ഫോസ്റ്റസ്, പോള്‍ ലൂയിസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി മോന്‍സി, സി.വി രാജു, കെ.എ നാദിര്‍ഷ, സി. ഐ സാദിഖ്, പി.കെ പുന്നന്‍, ജോബി തോമസ്, സോണി ആന്റണി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി,വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി സീന സജീവ്,ട്രഷറര്‍ സുനിത,വൈസ് പ്രസിഡന്റുമാരായ ജംഷീര്‍ വാഴയില്‍, ശ്രീനാഥ് മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇതിന് തയ്യാറാകാതിരുന്നതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, വൈസ് പ്രസിഡന്റ് കെ.സി മുരളീധരന്‍, നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ദീപു ജോസഫ്, കുന്നത്ത് നാട് നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് കുന്നത്ത് നാട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.