64 ബസുകൾക്കെതിരേ നടപടി

തലയോലപ്പറമ്പ് അമിതവേഗ ത്തിൽ എത്തിയ സ്വകാര്യബസ് തലയോലപ്പറമ്പ് ബസ് സ്റ്റാൻ – ഡിൽ വ്യാഴാഴ്ച വൈകീട്ട് വയോ ധികയുടെ കാലിലൂടെ കയറിയിറ ങ്ങി അപകടം നടന്നതോടെ പരി ശോധനയുമായി മോട്ടോർവാഹ നവകുപ്പ് രംഗത്ത്.
രണ്ട് സ്ക്വാഡുകളായി തിരി ഞ്ഞ് 100-ൽ അധികം ബസുകൾ പരിശോധിച്ചതിൽ 64 ബസുകൾ ക്കെതിരേ നടപടി സ്വീകരിച്ചു. 75,000 രൂപ പിഴയായി ലഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുരുതരമായ ക്രമക്കേടുക ളാണ് ബസുകളിൽ കണ്ടെത്തി യതെന്ന് മോട്ടോർ വാഹനവ കുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പെർമിറ്റ് ഇല്ലാതെ സർവീസ് നട ത്തിയ 10 ബസ്, സ്പീഡ് ഗവർ ണർ പ്രവർത്തിക്കാത്ത 10 ബസ്, എയർ ഹോൺ ഘടിപ്പിച്ച മൂന്ന് ബസ്, ട്രിപ്പ് ഇടയ്ക്കു നിർത്തിയ നാല് ബസ്, വാതിൽ മതിയായ രീതിയിൽ പ്രവർത്തിക്കാത്ത മൂന്ന് ബസ് എന്നിവയ്ക്കെതിരേ യും മൊബൈൽ ഫോൺ ഉപ യോഗിച്ചുള്ള ഡ്രൈവിങ്, ജീവന ക്കാർ യൂണിഫോം ധരിക്കാത്ത ത്, കണ്ടക്ടർ ലൈസൻസ് ഇല്ലാ ത്തതിനും ഉൾപ്പെടെയാണ് പിഴ ചുമത്തിയത്.
തലയോലപ്പറമ്പ് സ്റ്റാൻഡിൽ മോട്ടോർ വാഹനവകുപ്പ് പരി ശോധന നടത്തുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ചില ബസുകൾ സ്റ്റാൻഡിലേക്കു ള്ള വരവ് ഒഴിവാക്കി പള്ളിക്കവല യിൽനിന്ന് കോട്ടയം, എറണാകു ളം ഭാഗത്തേക്കുപോയി.തുടർന്ന് ഉദ്യോഗസ്ഥർ പള്ളി ക്കവലയിൽ എത്തി പരിശോ ധന നടത്തി. കോട്ടയം എൻഫോ ഴ്സസ്മെൻ്റ് ആർടിഒ കെ.ഷിബു വിൻ്റെ നിർദേശം അനുസരിച്ച്എംവിഐ എം.കെ.മനോജ്കു മാർ, പി.ജി.സുധീഷ് എന്നിവരു ടെ നേതൃത്വത്തിലാണ് പരിശോ ധന നടത്തിയത്. വരും ദിവസങ്ങ ളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോട്ടയം-എറണാകുളം റോഡിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസുകളെക്കു റിച്ച് ഒരു ദിവസം ശരാശരി ഒരു പരാതിയെങ്കിലും തലയോലപ്പറ മ്പ് പോലീസ് സ്റ്റേഷനിൽ വരാ റുണ്ട്. അസഭ്യം വിളിച്ചു, ജീവനക്കാർ മോശമായി പെരുമാറി, മറ്റു വാഹനങ്ങളിലെ യാത്രക്കാരെ ഭി ഷണിപ്പെടുത്തി തുടങ്ങിയ പരാ തികളാണ് ഏറെയെന്ന് പോലി സുകാർ പറഞ്ഞു.എന്നാൽ, പരാതികളിൽ കുറ്റ കാർക്കെതിരേ നടപടി സ്വീകരി ക്കാൻ പോലീസ് വേണ്ടത്ര ശ്രമം നടത്താറില്ലെന്നാണ് ആരോപ ണം. മോട്ടോർ വാഹനവകുപ്പി ലും പരാതി നൽകിയാലും വേണ്ട നടപടി ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം.പരിശോധന നേരത്തേ നടത്തേണ്ടിയിരുന്നുസ്വകാര്യബസുകളുടെ അമിത വേഗത്തിനെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നേ രത്തേ പരിശോധന നടത്തേ ണ്ടിയിരുന്നു. അപകടം നടക്കു മ്പോൾ മാത്രമാണ് പരിശോ ധന നടത്തുന്നത്. പരാതി ലഭി ച്ചാൽപോലും പരിശോധന നടത്താൻ അധികൃതർ തയ്യാ റാകുന്നില്ല.
അ മിത വേഗത്തിലാണ് ബസു കൾ തലയോലപ്പറമ്പ് സ്റ്റാൻ ഡിനുള്ളിലേക്ക് പ്രവേശിക്കു ന്നത്. ഇവിടെ ഹമ്പ് ഉണ്ടാ യിരുന്നു. അത് നീക്കം ചെയ്ത തോടെ എളുപ്പത്തിൽ വാഹ നങ്ങൾ തിരിഞ്ഞു കയറുക യാണ്. യാത്രക്കാർ അപകട ത്തിൽപെടാൻ സാധ്യതയേ റെയാണ്. ഹമ്പ് പുനഃസ്ഥാപി ക്കുകയും ബസുകളുടെ അമി തവേഗം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം.
വിശുദ്ധ മാതാവിന്റെ പേര് വെച്ച് കാലന്റെ പണി എടുക്കുന്ന ബസ്സിന്റെ പേര് മാറ്റണം. നിരന്തരം അപകടം വരുത്തുന്ന ave mariya ബസ്സ് ഒരു മതത്തെ തന്നെ അവഹേളിക്കുന്ന തരത്തിൽ മാറിയിരിക്കുന്നു അത് കൊണ്ട് എത്രയും വേഗം പേര് മാറ്റണമെന്ന് വിശ്വാസികൾ പറയുന്നു.
