
കാഞ്ഞിരമറ്റം: കഴിഞ്ഞ കുറേ വർഷങ്ങളായി തരിശായി കിടന്ന 25 ഏക്കറോളം വരുന്ന കുട്ടേക്കാവ് പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനുവേണ്ടി ആദ്യ നടപടിയായിട്ടുള്ള നിലമൊരുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പാടത്ത് ട്രാക്ടർ ഇറക്കി.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജി രഞ്ജിത്ത് ,വൈസ് പ്രസിഡൻറ് ഷീലാ സത്യൻ ,ഗ്രാമപഞ്ചായത്ത് അംഗം കെ. ജി.രാജീവ്അടക്കമുള്ള ജനപ്രതിനിധികളും ,കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബി.ഇന്ദു, കൃഷി അസിസ്റ്റൻറ് പി. കെ .സജീവ് കുമാർ ,പാടശേഖര സമിതി പ്രസിഡണ്ട് പി .ജനാർദ്ദനൻ പിള്ള, സെക്രട്ടറി കെ. ജി .ശ്രീവൽസൻ, ട്രഷറർഇ.പി.ദിലീപ് പാടശേഖര ഉടമകൾ അടക്കമുള്ളവർ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തി.
തരിശായി കിടന്ന കൂട്ടേക്കാവ് പാടശേഖരം കൃഷി യോഗ്യമാക്കുന്നതിലേക്ക് പാടത്ത് ട്രാക്ടർ ഇറക്കുന്നു.