*_തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി പുഴയിലേക്ക് മറിഞ്ഞ് അപകടം;രണ്ട് പേര്‍ മരിച്ചു,മരണ സംഖ്യ ഉയര്‍ന്നേക്കും_*

 


 

കോഴിക്കോട് : തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു.രണ്ടാൾ മരിച്ചു.ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചയാളുകളുടെ വിവരം ലഭ്യമായിക്കൊണ്ടിരിക്കുന്നു.

 

അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മുക്കം ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനക്കാമ്പൊയിൽ നിന്ന് തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസ് പുല്ലൂരാമ്പാറയിൽ വെച്ച് കാളിയംപുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

 

 

 

 

____________________________