AMMA കണ്ണടച്ച് ഇരുട്ടാക്കരുത്. ഓഫീസിന് മുന്നില്‍ തുണിയുടുപ്പിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സാംസ്കാരിക കേരളത്തിന് അപമാനമായി സിനിമാമേഖലയില്‍ നിന്ന് ദുഷിച്ച് നാറുന്ന പ്രവണതകള്‍ പുറത്ത് വരുമ്പോള്‍ യാതൊരു വിശദീകരണവുമില്ലാതെ A.M.M.A. എക്സിക്യൂട്ടീവ് പിരിച്ച് വിട്ട് ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലപാട് കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കാനാണെന്ന് പി.ഡി.പി. ആരോപിച്ചു. ചലച്ചിത്ര രംഗത്തെ അവതാരങ്ങളൊക്കെ മൗനം പാലിക്കുകയും പ്രമുഖര്‍ ആരോപണ വിധേയരാവുകയും ചെയ്യുമ്പോള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാനും നിഷ്പക്ഷ അന്വേഷണത്തിന് അവസരമൊരുക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും താരസംഘടനക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സംഘടനയുടെ ഭരണസമിതി പിരിച്ച് വിട്ട് മൗനം പാലിക്കാനും കുറ്റവാളികള്‍ക്ക് വേണ്ടി ഭരണകൂടത്തില്‍ സമ്മര്‍ദ്ധം ചെലുത്താനുമാണ് ഇത്തരം കുതന്ത്രങ്ങള്‍. ആരോപണ വിധേയരായവര്‍ നിരപരാധികളാണെങ്കില്‍ അവരെ സംരക്ഷിക്കാന്‍ ഒപ്പം നില്ക്കുക എന്ന ഉത്തരവാദിത്തം പോലും ഒരു സംഘടന മറക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു. പി.ഡി.പി. മേഖലാ കമ്മിറ്റി A.M.M.A ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ നാണംകെട്ട് നില്ക്കുന്ന A.M.M.A. ഓഫീസിന് മുന്നില്‍ തുണിയുടുപ്പിച്ച് നാണം മറച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ദേശാഭിമാനി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം AMMA ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്, ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, ജമാല്‍ കുഞ്ഞുണ്ണിക്കര , ഷെജീര്‍ കുന്നത്തേരി , അബൂബക്കര്‍ പള്ളിക്കവല, നജീബ് എടത്തല, മുഹമ്മദാലി, മാഹിന്‍ കറുകപ്പിള്ളി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.