2025 ഏപ്രിൽ 29 ചൊവ്വാഴ്ച കാഞ്ഞിരമറ്റം ദാറുൽ ഇസ്ലാം മദ്രസയിൽ വച്ച് ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ മുഅല്ലിമീങ്ങൾക്ക് ഒരു ദിവസത്തെ ട്രെയിനിങ് DKLMകാഞ്ഞിരമറ്റം മേഖല സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് KS
അൻസാരി മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കാഞ്ഞിരമറ്റം ജുമാമസ്ജിദ് ചീഫ്ഇമാം സുബൈർ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മേഖലാ സെക്രട്ടറി KM അബ്ദുൽ റഷീദ് മൗലവി സ്വാഗതമാശംസിക്കുകയും കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസ്സലാം സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും ജനറൽ സെക്രട്ടറി ശിഹാബ് കോട്ടയിൽ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ അബ്ദുല്ലത്തീഫ് സാഹിബ് എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. മഖ്സദ് ട്രെയിനറന്മാരായ മാരായ ഡോക്ടർ സിദ്ദീഖ് മൗലവി, സാദിഖ് മൗലവി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി