
ആമ്പല്ലൂർ: പഞ്ചായത്തിലെ UDF ഭരണ സമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ LDF ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥയും 28 ന് പഞ്ചായത്ത് ആഫീസിലേക്ക് നടത്തുന്ന ബഹുജനമാർച്ചും കുറ്റപത്രം സമർപ്പിക്കലും സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് പഞ്ചായത്തിലാകെ സംഘടിപ്പിക്കുന്ന വാഹനചരണജാഥ ആമ്പല്ലൂർ ആക്കാപ്പനത്ത് സി പി ഐ എംകൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതിഷ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജഹാൻ അദ്ധ്യക്ഷനായി. ടി കെ മോഹനൻ, കെ ജി രഞ്ജിത്ത്, CA ഷൈലേഷ് കുമാർ, ശശി പാലോത്ത്, ജലജ മോഹനൻ, എന്നിവർ സംസാരിച്ചു. വാഹന ജാഥ ഞായറാഴ്ച രാവിലെ 9 ന് ആമ്പല്ലൂർ ലക്ഷം വീട്ടിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6 ന് ചാലക്കപ്പാറയിൽ സമാപിക്കും. സമാപന സമ്മേളനം എൻസിപി (എസ്) ജില്ലാ പ്രസിഡൻ്റ് അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 28ന് പഞ്ചായത്ത് ആഫീസിലേക്ക് മാർച്ചും കുറ്റപത്ര സമർപ്പണവും CITU ജില്ല സെക്രട്ടറി പി ആർ മുരളിധരൻ ഉദ്ഘാടനം ചെയ്യും.