“ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം ” എന്ന പ്രമേയത്തിൽ 2024 എസ് വൈ എസ് പ്ലാറ്റിനം ഇയറായി ആചരിച്ചു വരികയാണ്. പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ജൂലൈ 1 – 31 കാലയളവിൽ

” ആരോഗ്യം തന്നെ ലഹരി ” എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ ആചരിച്ചു വരികയാണ് .

ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയും ന്യൂജൻ ലഹരികളുടെ വിപണന ശൃംഖലകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ

SYS കാഞ്ഞിരമറ്റം സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു. അമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു തോമസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

 

SYS തൃക്കാക്കര സോൺ പ്രസിഡന്റ്‌ KSM ഷിഹാബുദീൻ സഖാഫി, പ്രമേയ പ്രഭാഷണത്തിൽ ലഹരിക്കെതിരെയുള്ള ക്രിയാത്മക ഇടപെടലാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ലഹരിമുക്തമായ സമൂഹ സൃഷ്ടിക്ക് വേണ്ടി എസ് വൈ എസ് നിശ്ശബ്ദമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു. വാക്കത്തോണിനു കാഞ്ഞിരമറ്റം സർക്കിൾ പ്രസിഡന്റ്‌ നിജാം സെക്രട്ടറി സിനാജ് എന്നിവർ നേതൃത്വം നൽകി