മൂവാറ്റുപുഴ: ആള് കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്റെ 26-ാമത് സംസ്ഥാന സമ്മേളനം 2025 മെയ് മാസം 8,9 തീയതികളില്‍ എറണാകുളത്തുവെച്ച് നടക്കുകയാണ്. അതിന്റെ ഭാഗമായി മൂവാറ്റുപുഴ ക്ലാര്‍ക്ക് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ മൂവാറ്റുപുഴ കോടതി സമുച്ചയത്തിന് സമീപം അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന് മൂവാറ്റുപുഴ പ്രസിഡന്റ് റെജി പ്ലാച്ചേരി പതാക ഉയര്‍ത്തി. കോടതിയ്ക്കു സമീപമുള്ള റോഡിലൂടെ വിളംബര ജാഥ നടത്തി. വിളംബരജാഥ കെ.എ.സി.എ സംസ്ഥാന കമ്മറ്റി അംഗം ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് റെജി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.എ.സി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി ഗോപന്, യൂണിറ്റ് സെക്രട്ടറി പ്രിയ മനോജ്, പി.യു പൈലി, മിനി റെജി, എന്നിവര്‍ പ്രസംഗിച്ചു. അഡ്വക്കേറ്റ് ക്ലാര്‍ക്കുമാരുടെ ക്ഷേമനിധി വര്‍ദ്ധിപ്പിക്കുക, മെഡിക്ലെയിം വര്‍ദ്ധിപ്പിക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിലെ മുഴുവന്‍ അഡ്വക്കേറ്റ് ക്ലാര്‍ക്കുമാരും എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിച്ച് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
..