അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ചു.

കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിൻ്റേയും മണ്ണൂർ ഗാർഡിയൻ ഏയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ 11ാം മത്തെ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൽ ശ്രീമതി.ബിജി ജോൺസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ

മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് മെബർ ശ്രീ ജയേഷ്.കെ.ഏ ഔപചാരികമായി ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സ്കൂൾ സെക്രട്ടറി ശ്രീ.സന്തോഷ് കെ വറുഗീസ്,കിസ്സാൻ സർവീസ് സൊസൈറ്റി എറണാകുളം ജില്ല കമ്മറ്റി മെംബർ ശ്രീ.കുര്യൻ വറുഗീസ്, കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ. എൽദോ ജോസഫ് , വൈസ് പ്രസിഡന്റ് ശ്രീ. പീ.വി. ബേബി, വനിതാ വിങ് ജില്ല കമ്മറ്റി മെംബർ ശ്രീമതി. ഏലിയാമ്മ വറുഗീസ്, യൂണിറ്റ് സെക്രട്ടറി ശ്രീ.റെജി മാത്യു, ട്രഷറർ ശ്രീ. പീ.ഡി. കുര്യാക്കോസ് പി റ്റി ഏ പ്രസിഡന്റ് ശ്രീ.ജിബിൻ വറുഗീസ് എന്നിവർ പ്രസംഗിച്ചു. ഇരുന്നൂറ്റി അമ്പതോളം കുട്ടികളെ പങ്കെടുപ്പിച്ച് യോഗാ മാസ്റ്റർ ശ്രീ. പോൾ വറുഗീസ് യോഗയുടെ ഉദ്ദേശം ലക്ഷ്യങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുകയും യോഗ പരിശീലനം നടത്തുകയും ചെയ്തു.

ശ്രീ. പൗലോസ് നാരിയേലിൽ, ശ്രീമതി.ഗ്രേസി ഫിലിപ്പ് എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.

ശ്രീമതി.ആതിര ജിജേഷ് പ്രാർത്ഥനയും നടത്തി. കുമാരി.കല്യാണി പ്രമോദ്, സ്വാഗതവും കുമാരി. സജ്ജന എസ് പിള്ള നന്ദിയും രേഖപ്പെടുത്തി.