അപകട കുഴി  ചാലക്കപ്പാറ ടൗൺ റസി ഡൻസ് അസ്സോസിയേഷൻ മുളന്തുരുത്തി PWD ഓഫീസർക്ക് പരാതി സമർപ്പിച്ചു.


കാഞ്ഞിരമറ്റം അരയൻകാവ് പ്രധാന PWD റോഡായ നോർത്ത് ചാലക്കപ്പാറ ഫിഷ് കടക്കുമുന്നിലെ അപകട കുഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് ചാലക്കപ്പാറ റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളായ

ശ്രീ .ജോസഫ് TJ ശ്രീ PC മോഹനൻ ശ്രീ സൂപ്പി കാഞ്ഞിരമറ്റം എന്നിവർ ചേർന്ന് ഒപ്പുശേഖരണം അടങ്ങിയ പരാതി സമർപ്പിച്ചു ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലെ ഈ കുഴിയിൽ ഇരുചക്ര വാഹനയാത്രക്കാർ വീണ് അപകടത്തിൽ പെടുന്നു. വലിയ ഹെവി വാഹനങ്ങൾ ഈ കുഴിയിൽ വീഴുമ്പോൾ ഉണ്ടാവുന്ന ശബ്ദം കാൽനടയാത്രക്കാരെയും അടുത്തുള്ള വീട്ട്കാരെയും ഭയപ്പെടുത്തുന്നു. പരാതി ഉടൻ പരിഹരിക്കാമെന്ന് റസ്സിഡൻസ് അസ്സോസിയേഷൻ ഭാരവാഹികൾക്ക്PWD എൻജിനീയർവാക്ക്നൽകി.