അഭിനന്ദനവും മധുരവിതരണവും  നടത്തി സിപിഐ

കേരളത്തെ അതിദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച എൽ ഡി എഫ് ഗവൺമെന്റിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണവും മധുര വിതരണവും *നടത്തി* .

 

കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രചരണ ജാഥ ബൈക്കുകളുടെ അകമ്പടിയോടുകൂടി ആമ്പല്ലൂർ ചുറ്റി അരയങ്കാവിൽ സമാപിച്ചു, തുടർന്ന് പായസം വിതരണവും നടത്തി സന്തോഷത്തിൽ പങ്കുചേർന്നു.

സിപിഐ പിറവം മണ്ഡലം കമ്മിറ്റി അംഗം സഖാവ് സുമയ്യ ഹസ്സൻ,സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് അമൽ മാത്യു, സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി സഖാവ് രാജേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷൈജഅഷറഫ്, എ എസ് നിസാം, സഖാവ് മണിയപ്പൻ, അജി തുടങ്ങിയവർ നേതൃത്വം നൽകി.