അരയൻ കാവ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു

അരയൻ കാവ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിച്ചത്. വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ ,എ ഡ്രാക്ക് സെക്രട്ടറി ടി.ആർ.ഗോവിന്ദൻ , വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ തനിമ എന്നിവർ സംബന്ധിച്ചു.