
അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ്റെ ഓണാഘോഷവും വാർഷികവുംനടന്നു. ..അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ്റെ 15ാംവാർഷികാഘോഷവും ഓണാഘോഷവും അരയൻകാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ പ്രസിഡൻ്റ് വിനിൽ കുമാർ അധ്യക്ഷത വഹിച്ചസാംസ്കാരിക സദസ്ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ്: ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുൾ സലാം മാസ്റ്റ്ർ സ്വാഗതം ആശംസിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് ലഭിച്ചതിന് നേതൃപരമായ പങ്കിന് ആമ്പല്ലൂർഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ് ജയശ്രീ,ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാർ എം എം ബഷീർ മാസ്റ്റർ വാർഡ് മെമ്പർ ഉമാദേവി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും, പ്രശസ്തിപത്രം നൽകുകയും ചെയ്തു. കൂടാതെ പത്ത്, പതിനൊന്ന് വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. ജി. ഉല്ലാസ് ആ മുഖഭാഷണം നടത്തി. സാഹിത്യകാരൻ ദയാനന്ദൻ ഓണസന്ദേശവും, മോഹൻ കുമാർ ആശംസയും നേർന്നു. അസോ. സെക്രട്ടറി രവിദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.പി.ഡി മുരളീധരൻ കൃതഞ്ജതരേഖപ്പെടുത്തി. ഓണസദ്യയും, അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വാർഷികത്തോടനുബന്ധിച്ച് രാവിലെ മുതൽ സൗജന്യരേഖ നിർണയ ക്യാമ്പും നടത്തി.