അർഹമായ ആനുകൂല്യങ്ങളില്ല
ആശ വർക്കർമാരുടെ വിഷയം പാർലമെന്റിൽ ഉന്നയിച്ച്ഇ.ടി മുഹമദ് ബഷീർ എം.പി
ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രയാസങ്ങൾക്ക് സർക്കാർ അടിയന്തരമായി പരിഹാരം കാണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എംപി പാർലമെന്റിൽ പറഞ്ഞു. ദിവസവും 24 മണിക്കൂർ എന്ന നിലയിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സേവന മികവുകൾ പരിഗണിച്ചുകൊണ്ട് അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ തയ്യാറാകണമെന്ന് പാർലമെന്റിൽ ശൂന്യവേളയിൽ വിഷയം ഉന്നയിച്ചുകൊണ്ട് സംസാരിച്ചു.
നാമമാത്രമായ വേതനമാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സേവന പ്രവർത്തനങ്ങൾക്ക് ആരോഗ്യകേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂരിഭാഗവും സ്ത്രീകൾ ഉൾപ്പെട്ട ആശാപ്രവർത്തകരെ സർക്കാർ അർഹമായ വിധത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും ഇ.ടി. പാർലമെന്റിൽ വ്യക്തമാക്കി.