
ആമ്പല്ലൂരിൽ കോൺഗ്രസിൻ്റെ ജനപക്ഷ യാത്ര ആരംഭിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടപ്പാക്കിയ ജനപക്ഷ വികസന മാതൃകകളെയാകെ അട്ടിമറിക്കുകയും ഭരണഘടനയും പൗരസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രത്തിലെ, മോദിയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയ, കേരള ഭരണത്തിൻ്റെ വികൃത മുഖം തുറന്നു കാട്ടിക്കൊണ്ടും അതോടൊപ്പം കഴിഞ്ഞ 5 വർഷം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി നടത്തിയ വികസനത്തിൻ്റെ ആമ്പല്ലൂർ മാതൃക ജനങ്ങളോട് വിശദീകരിക്കുന്നതിനും വേണ്ടി കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ നയിക്കുന്ന ജനപക്ഷ യാത്ര, ആമ്പല്ലൂർ പള്ളിത്താഴത്ത് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, ജില്ലാ എക്സിക്യൂട്ടീവ് അംഗം വേണു മുളന്തുരുത്തി, യു.ഡി.എഫ് ചെയർമാൻ കെ.ആർ.ജയകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, മുൻ പ്രസിഡണ്ട്, കെ.എഫ്. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സൈബാ താജുദ്ദീൻ, പഞ്ചായത്ത് വൈസ് പ്രസി.ജയശീ എന്നിവർ