ആമ്പല്ലൂർ എൻ.എസ്.എസ്സ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും എൻ.എസ്.എസ്സ്.താലൂക്ക് യൂണിയൻ പ്രസിഡണ്ട് എൻ.സി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കരയോഗം പ്രസിഡണ്ട് പി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്‌.എസ് ചേർത്തല താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് അഡ്വ.എസ് മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി.കരയോഗം സെക്രട്ടറി വിജയൻ പിള്ള മുൻ പൊതുയോഗ മിനിറ്റ് സ് അവതരിപ്പിച്ചു.വിദ്യാഭ്യാസ അവാർഡ് വിതരണം മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയും നടന്നു.ഭാരവാഹികളായ പി.രമേശൻ നായർ ,എം.കെ.മോഹൻകുമാർ, പി.രാജൻ, ചന്ദ്രലേഖ, ദിലീപ്, ശശിധരൻ, പഞ്ചായത്തംഗം ബീനാ മുകുന്ദൻ, എന്നിവർ ആശംസാ പ്രസംഗവും, കരയോഗം കമ്മറ്റിയംഗം പി.രാജേഷ് വനിതാ വിഭാഗം സെക്രട്ടറി ശ്രീലതാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.പ്രൊഫ: ആമ്പല്ലൂർ അപ്പുക്കുട്ടൻ, സോമശേഖരൻ നായർ ,സരസ്വതിയമ്മ, രാജേശ്വരി രാധാകൃഷ്ണൻ , ജെ.പി.മേനോൻ ,രമണി ഗോപിനാഥൻ, രമ്യ വിശ്വനാഥൻ, കെ.ജി.വത്സനങ്ങേത്ത് ‘ എന്നിവരെയോഗത്തിൽ ആദരിച്ചു.