
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ആയി KG രഞ്ജിത്ത് ചുമതലയേറ്റു. 9 മെമ്പർ ഭൂരിപക്ഷ ഇടത് മുന്നണി ലഭിച്ചു. ഇടതുപക്ഷ മുന്നണി 9 ഉം കോൺഗ്രസ് 8 ഉം എസ്ഡിപിഐ 1 എന്ന നിലയിലാണ് പഞ്ചായത്ത് അംഗങ്ങൾ. എസ്ഡിപിഐ വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകൾ ആണുള്ളത്. KG രഞ്ജിത്ത് മുൻ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു, സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ അരയൻകാവ് പി കെ എസ് സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു