ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു.

കീച്ചേരി കൂറുമുള്ളം പറമ്പ് റോഡ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു.എം.എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് നിർമ്മിച്ച കൂറുമുള്ളം പറമ്പ് റോഡ്, വിത്തേരികാവ് – അർത്തിയിൽ റോഡ്, ക്രോസോത്ത് റോഡ്, മാന്തുരുത്തേൽ കലുങ്ക് നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥിയായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ബിനി ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേ ത്ത് മ്യാലിൽ, വാർഡ് മെമ്പർമാരായ സ്മിത രാംലാൽ, ഷഹന അൽത്താഫ് ,ബിന്ദുസജീവ്, സഞ്ജു അജയൻ എന്നിവരും പങ്കെടുത്തു