
ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും പാലാരിവട്ടം ചൈതന്യ നേത്ര ചികിത്സാ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആമ്പല്ലൂർ ജെൻഡർ ഹാളിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പരിശോധനയ്ക്കായി എത്തിയത്.
ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള പരിശോധനകൾക്കൊപ്പം വിദഗ്ധ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.
നാട്ടുകാർക്ക് മികച്ച നേത്രചികിത്സാ സൗകര്യങ്ങൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത സംരംഭം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യപ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി…..
