ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ നേതൃത്വത്തിൽ അനുമോദിച്ചു

 

അനുമോദിച്ചു
“മാലിന്യമുക്ത നവകേരളം” എന്ന മിഷൻ പ്രവർത്തനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്ന ആമ്പല്ലൂർഗ്രാമപഞ്ചായത്തിനെയും അതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കിലഫാക്കൻറ്റി അംഗങ്ങളെയും ഹരിതകർമ്മ സേനാംഗങ്ങളെയും ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി
ബാങ്ക് ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് ടി കെ മോഹനൻ അധ്യക്ഷനായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം അനിത അനിൽകുമാർ ആദരിച്ചു ആമ്പല്ലൂർ കൃഷി ഓഫീസർ ശ്രീബാല അജിത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി
അനുമോദനത്തിന് നന്ദി പറഞ്ഞുകൊണ്ട് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിത, കില ഫാക്കൽറ്റി അംഗം കെ എ മുകുന്ദൻ,ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് കലാസജീവ്,സെക്രട്ടറി ശൈലജ എന്നിവർ പ്രസംഗിച്ചു
ഭരണസമിതി അംഗം ഏലിയാസ് സി ജോൺ സ്വാഗതവും ബാങ്ക് സെക്രട്ടറി പി പി സീന നന്ദിയും പറഞ്ഞു