ആമ്പല്ലൂർ പഞ്ചായത്തിലെ തീരദേശ വാർഡുകളിൽ വെള്ളം കയറി. പഞ്ചായത്ത് അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പ് തുറക്കുക… സിപിഐ(എം ) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി.

👉ആമ്പല്ലൂർ പഞ്ചായത്തിലെ 12, 13 വാർഡുകളിൽ വെള്ളക്കെട്ടും കോണത്തുപുഴ കരകവിഞ്ഞൊഴുകിയതും മൂലം ആറോളം വീടുകൾ വെള്ളത്തിലായി.

ദേവസ്വംകരിയിൽ സുകുമാരൻ,ചന്ദ്രൻ, രമ്യാ നിവാസിൽ രാജൻ രമണി മണ്ണാറവേലിൽ, ശശി നികർത്തൽ, എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. നിലവിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്. വെള്ളം വീടുകളിൽ കയറിയിട്ടും പഞ്ചായത്ത് നിസ്സംഗത പാലിക്കുകയാണ്. ഈ പ്രദേശങ്ങൾ സിപിഐ(എം )ലോക്കൽ സെക്രട്ടറി കെജി. രഞ്ജിത്ത്.ഗ്രാമപഞ്ചായത്ത് അംഗം എപി സുഭാഷ്,ബ്രാഞ്ച് സെക്രട്ടറിമാരായ എം.എൻ ശശി, രമാദേവി എന്നിവർ സന്ദർശിക്കുകയും വില്ലേജ് ഓഫീസറോട് ക്യാമ്പ് തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തീരദേശ മേഖലയായ 12, 13 വാർഡുകളിൽ കാലവർഷത്തിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതി മുൻകരുതൽ സ്വീകരിക്കാത്തതിൽ ജനങ്ങൾക്ക് അമർഷമുണ്ട്, അടിയന്തരമായി ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകണമെന്ന് സിപിഐ(എം) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു