അപകടകരമായ രീതിയിലുള്ള വിനോദ പരിപാടികൾ ഒഴിവാക്കുക. ആലുവ മണപ്പുറം പാലം താല്ക്കാലികമായി അടച്ചു. പുഴയിൽ വെള്ളമുയരുന്നത് കാണാനെത്തുന്ന കുട്ടികളും മറ്റും അപകടകരമായ വിധം സെൽഫിയും മറ്റുമെടുക്കുന്നതിനെത്തുടർന്നാണ് പോലീസ് പാലം അടച്ചത്.

പെരിയാറിലും കൈവഴികളിലും അപകടകരമായ രീതിയിലേക്ക് വെള്ളം ഉയരുന്നതിനാൽ കുട്ടികളും മുതിർന്നവരും പുഴയിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുത്. അപകടകരമായ രീതിയിലുള്ള വിനോദ പരിപാടികളിൽ കുട്ടികൾ ഏർപ്പെടുന്നത് മുതിർന്നവർ നിരുത്സാഹപ്പെടുത്തേണ്ടതാണ്.