ആവേശം പകർന്ന് ആനപ്രമ്പാൽ ജലോത്സവം
നിരണം ബോട്ട് ക്ലബ് തുഴഞ്ഞ മണലി ജേതാവായി
എടത്വ : ജലോത്സവ പ്രേമികളായ ആയിരക്കണക്കിനു കാണികൾക്ക് ആവേശം പകർന്ന് കുട്ടനാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ റെന്നി കൊടുവശേരി ക്യാപ്റ്റനായ മണലി ജേതാവായി.കൊച്ചമ്മനം പൂന്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ അദ്വൈത് കൊല്ലശേരി ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനം നേടി. ആനപ്രമ്പാൽ ബോട്ട് ക്ലബ് തുഴഞ്ഞ അമ്പലക്കടവൻ മൂന്നാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ എം.ബി.സി മേൽപ്പാടം ക്ലബ് തുഴഞ്ഞ ഷീന റേച്ചൽ ക്യാപ്റ്റനായ ചിറമേൽ തോട്ടുകടവൻ ജേതാവായി. കെ.ബി.സി ചമ്പക്കുളം തുഴഞ്ഞ രഞ്ജു വർഗീസ് ക്യാപ്റ്റനായ ഏബ്രഹാം മൂന്ന് തൈക്കൽ രണ്ടാം സ്ഥാനം നേടി. ഓടി വിഭാഗത്തിൽ ഇസബെല്ല സാറ ക്യാപ്റ്റനായ കുറുപ്പ് പറമ്പൻ ഒന്നും ടിബിസി കുട്ടനാട് തുഴഞ്ഞ വിഷ്ണു പ്രകാശ് ക്യാപ്റ്റനായ ഡാനിയേൽ രണ്ടും സ്ഥാനം നേടി.