ഇമ്മിണി ബല്യ ആദരവ്

തലയോലപ്പറമ്പ്:മെഡിക്കൽ കോളേജ് അപകടത്തിൽ മരണമടഞ്ഞ ഡി. ബിന്ദുവിൻ്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും, ബിന്ദുവിൻ്റെ അമ്മയ്ക്ക് ആജീവനാന്തം പ്രതിമാസം അയ്യായിരം രൂപയും സഹായമായി നൽകുന്ന ശിവാസ്‌ വസ്ത്രവ്യാപാര ഉടമ ആനന്ദാക്ഷനെയും ഭാര്യ ജിജിയെയും ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ് പൊന്നാട അണിയിച്ച് ആദരിച്ചു.

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, ശ്രീജേഷ് ഗോപാൽ, ഡി. കുമാരി കരുണാകരൻ എന്നിവർ പങ്കെടുത്തു.