ഇരുപത്തിയഞ്ച് വേൾഡ് റെക്കോർഡുകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് വൈക്കം സ്വദേശിയും കൃഷിവകുപ്പ് ജീവനക്കാരനുമായ ഷിഹാബ് കെ സൈനു

വൈക്കം: ഇരുപത്തിയഞ്ച് വേൾഡ് റെക്കോർഡുകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് വൈക്കം സ്വദേശിയും കൃഷിവകുപ്പ് ജീവനക്കാരനുമായ ഷിഹാബ് കെ സൈനു. ചുരുങ്ങിയ മൂന്നു വർഷക്കാലയളവ് കൊണ്ട് 5 വയസ്സു മുതൽ 65 വയസ്സുവരെയുള്ള വിവിധ പ്രായത്തിലുള്ളവരും ശാരീരിക പരിമിതികൾ ഉള്ളവരും ഉൾപ്പെടെ 26 പേരെ കൊണ്ട് വിവിധ ഇനങ്ങളിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ടുകായലിന് കുറുകെ നീന്തികയറി വേൾഡ് റെക്കോഡുകളിൽ ഇടംപിടിക്കുവാനുള്ള പ്രോഗ്രാമുകൾ സംഘടിപ്പിച്ചാണ് ഈ അംഗീകാരത്തിന് അർഹനായത്. വൈക്കത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഷിഹാബ് കെ സൈനുവിന് മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ എപിജെ അബ്ദുൽകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 2024ലെ മികച്ച സാമൂഹിക പ്രവർത്തകനും സംഘാടകനുമുള്ള കേരളീയം പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്.