നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു വീടിന് മുകളിലേക്ക് പാഞ്ഞുകയറി

 

 

 

 

മുളന്തുരുത്തി: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു വീടിന് മുകളിലേക്ക് പാഞ്ഞുകയറി. മുളന്തുരുത്തി പെരുമ്പിള്ളി തടത്തിമലയിൽ വിജയന്റെ വീടിന് മുകളിലേക്കാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കാർ ഇടിച്ചുകയറിയത്. അപകടത്തിൽ വീടിന്റെ മേൽക്കൂരയും ഓടുകളും തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന വിജയന്റെ മകന്റെ ബൈക്കും കാർ ഇടിച്ചുതകർത്തു.

ഞെട്ടലോടെ ആ കുടുംബം

ഗാഢനിദ്രയിലായിരുന്ന വിജയന്റെ ഭാര്യയും രണ്ട് മക്കളും വലിയ സ്ഫോടന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ശബ്ദത്തോടൊപ്പം മേൽക്കൂരയിലെ ഓടുകൾ മുറിക്കുള്ളിലേക്ക് പൊട്ടി വീഴുകയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീട് തകർത്ത് മുറ്റത്തേക്ക് മൂക്കുകുത്തി കിടക്കുന്ന കാർ കണ്ടത്. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണ നിലയിലായിരുന്നു.

 

പുതിയകാവ് സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. വിവരമറിഞ്ഞ് മുളന്തുരുത്തി പോലീസും, ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തി കുടുംബം

അടുത്ത മാസം നടക്കാനിരിക്കുന്ന വിജയന്റെ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടെയാണ് ഈ ദുരന്തം സംഭവിച്ചത്.