എടക്കാട്ടുവയൽ യുപി സ്കൂളിൽ നെൽകൃഷി കുട്ടികൾക്ക് നേരനുഭവമായി

എടയ്ക്കാട്ടുവയൽ: യു പി സ്കൂൾ മുറ്റത്ത് ചെളി കണ്ടം ഒരുക്കി, ഐ ആർ അഞ്ച് ഞാറ് നട്ട് നെൽകൃഷിക്ക് തുടക്കം കുറിച്ചു . പാഠം ഒന്ന് പാടത്തേക്ക് എന്ന കൃഷി വകുപ്പിൻ്റെ പദ്ധതി വഴി ക്ലാസ് മുറിക്കപ്പുറം വിദ്യാഭ്യാസം നൽകുന്ന മൂല്യങ്ങളെ പ്രാവർത്തികമാക്കാൻ പിടിഎ യുടെയും, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, നാട്ടുകാരുടെയും സഹകരണം ഉറപ്പാക്കി, എടയ്ക്കാട്ടുവയൽ കൃഷിഭവന്റെ നേതൃത്വത്തിലാണ് കൃഷി. നിലമൊരുക്കി ചെളി ക്കണ്ടമാകുന്നത് വരെയുള്ള ഓരോ ഘട്ടവും കുട്ടികളെ സഹകരിപ്പിച്ച് ചെയ്യുന്നതിന് പി ടി എ പ്രസിഡന്റ് നെബു കെ ടി, വൈസ് പ്രസിഡന്റ് ജെയിംസ് പി എം, എം പി ടി എ പ്രസിഡന്റ് രമ്യ അജേഷ്, സീനിയർ കൃഷി അസിസ്റ്റന്റ് സുനിൽ കെ എം , സ്കൂൾ ഹെഡ്മിസ്ട്രസ് സബിത മാത്യു എന്നിവർ പ്രത്യേകം ശ്രദ്ധിച്ചു. ഞാറ് നടീൽ കൃഷി ഉത്സവം വാർഡ് മെമ്പർ ജൂലിയ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സുചിത്ര സുരേഷ്, കൃഷി ഓഫീസർ ഗോപിക എം ചന്ദ്രൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളും രക്ഷകർത്താക്കളും ഞാറ് നൽകിയ അയ്യകുന്നം പാടശേഖര സമിതി സെക്രട്ടറി ഓ ആർ ഹരിക്കുട്ടൻ സീനിയർ കൃഷി അസിസ്റ്റന്റ് സുനിൽ കെ എം , കനക സദാനന്ദൻ, അന്നമ്മ വർഗീസ്, ഒലിയ രാകേഷ് എന്നിവർ ചേർന്ന് ഞാറു നട്ടു. അധ്യാപികയായശ്രീമതി അമ്പിളി പുരുഷന്റെ ഞാറ്റുപാട്ട് കൃഷി ഉത്സവത്തിന് മറ്റു കൂട്ടി.