.


 

എടയ്ക്കാട്ടുവയൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചു.പഞ്ചായത്തിൻ്റെ ഡിജിറ്റൽ സാക്ഷരത നേടാത്തവർക്കായി നടത്തിയ ക്യാമ്പയിനിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി.ഹരിത കർമ്മ സേന, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നീ സന്നദ്ധ സംഘടനകളിലൂടെയാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.എടയ്ക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ ചേർന്ന യോഗത്തൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജയകുമാർ അധ്യക്ഷത വഹിച്ചു.ആരക്കുന്നം ആപ്റ്റീവ് കണക്ഷൻ സിസ്റ്റം സ് ഡയറക്ടർ പി.ആർ.മനോജ് കുമാർ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്, വൈസ് പ്രസിഡണ്ട് സാലി പീറ്റർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജൂലിയ ജയിംസ്, ജെസി പീറ്റർ, ബോബൻ കുര്യാക്കോസ് ,അംഗങ്ങളായ സി.എ. ബാലു, ജോഹർ.എൻ.ചാക്കോ, എം.ആശിഷ് കെ.ജി.രവീന്ദ്രനാഥ്, ആദർശ് സജികുമാർ, ഷേർളി രാജു, ലിസി സണ്ണി, ബീനാ രാജൻ, സുചിത്ര എം.എസ്, സി.ഡി.എസ് ചെയർപേഴ്സൺ നിഷിത സന്തോഷ് ,എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി മഞ്ചു .വി .സ്വാഗതവും, അസി.സെക്രട്ടറി ഷീബ.കെ.റിപ്പോർട്ടും അവതരിപ്പിച്ചു