*എറണാകുളം ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ആൻഡ് ജനറൽ വർക്കേഴ്സ്; കുടുംബവാർഷിക യോഗം നടന്നു*

മൂവാറ്റുപുഴ: എറണാകുളം ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പോത്താനിക്കാട് യൂണിറ്റിന്റെ കുടുംബവാർഷിക യോഗം നടന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.എം. സലീം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിൽ അബ്രഹാം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ്, ഭവന നിർമ്മാണ സഹകരണ സംഘം പ്രസിഡന്റ് ജോസ് വർഗീസ്, യൂണിറ്റ് സെക്രട്ടറി സി. ഐ. സന്തോഷ്, ജെറീഷ് തോമസ്, ലീന ബിജു, ജിജി അനീഷ്, പി.ടി. സേവ്യർ, എൻ. ഒ. കുര്യൻ എന്നിവർ സംബന്ധിച്ചു

 

.