:
കാഞ്ഞിരമറ്റം : സെന്റ് ഇഗ്നേഷ്യസ് കാഞ്ഞിരമറ്റം സ്കൂളിൽ എൽഇഡി ബൾബ് നിർമ്മാണ പരിശീലനം പിടിഎ പ്രസിഡന്റ് റഫീഖ് കെ എ ഉദ്ഘാടനം ചെയ്തു. എൽഇഡി ബൾബ് നിർമ്മിക്കുവാനും കേടായ ബൾബുകൾ കേടുപാടുകൾ തീർത്ത് പുനരുപയോഗിക്കുവാനും പരിശീലനം നൽകി. സ്കൂൾ പവർ സേവിങ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. വൈദ്യുതി സംരക്ഷിക്കുന്നതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി നടത്തിയത്. വി എച്ച് എസ് ഇ അധ്യാപകൻ ജെറി അഗസ്റ്റിൻ ക്ലാസുകൾ നയിച്ചു. എച്ച് എം പ്രീമ എം പോൾ,സീഡ് കോഡിനേറ്റർ ജീവ ജോൺ കെ, പി ടി എ അംഗങ്ങളായ സജു എൻ എസ്, നജില നവാസ്, രാഖി ഒ.ആർ,വീണ സതീഷ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.