ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും, കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു.

ഏറ്റുമാനൂർ എം.സി റോഡിൽ മഹാദേവക്ഷേത്രത്തിന് സമീപo ഞായറാഴ്ച രാത്രി ഒരുമണിയോടെയായിരുന്നു അപകടം. രണ്ടുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വള്ളിക്കാട് ക്ലാമറ്റം മല്ലികതോട്ടത്തിൽ മെജോ ജോണിയാണ് മരിച്ചത്. ഏറ്റുമാനൂരിൽ നിന്നും എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും, എതിർ ദിശയിൽ നിന്നുമെത്തിയ പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിശമനസേനയും, ഏറ്റുമാനൂർ പോലീസും അപകടസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.