*ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം, യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു *
*യൂത്ത് കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിന്റെയും ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെയും ഭാഗമായി കാഞ്ഞിരമറ്റം മില്ലിങ്കലിലെ കൊടിമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയാസ് അസീസ് പതാക ഉയർത്തി.*
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലിജോ ജോർജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ജസീൽ, മുൻ മണ്ഡലം പ്രസിഡന്റ് അരുൺ എൻ ആശംസ അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഐഎൻടിയുസി പ്രവർത്തകരും ചടങ്ങിൽ സന്നിതരായിരുന്നു.