കഞ്ചാവ് കേസിൽ പിടിയിലായവർ കെഎസ്‍യു നേതാക്കൾ; ചിത്രങ്ങള്‍ പുറത്തുവിട്ട് എസ്എഫ്‌ഐ

 

ള്കളമശേരി പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരും കെഎസ്‌യു നേതാക്കളാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കെഎസ്‌യു നേതാക്കളുടെ ചിത്രങ്ങളുടെ ചിത്രം സഞ്ജീവ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

 

രണ്ടു കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെഎസ്‌ പശ്ചാത്തലം മറച്ചുവച്ചു. ഇന്ന് പിടിയിലായ കെഎസ്‌യു നേതാക്കളെ പൂർവ്വ വിദ്യാർഥികളായി മാത്രം മാധ്യമങ്ങൾ അവതരിപ്പിച്ചു. ജയിലിൽ കിടക്കുന്ന മൂന്നു പേരും കെഎസ്‌യു നേതാക്കളാണ്. കഞ്ചാവ് വേട്ടയിൽ മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുത്തുവെന്നും എസ്എഫ്ഐയെ ബോധപൂർവ്വം ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഒരു ലഹരി മാഫിയക്കും ക്യാമ്പസിൽ സ്ഥാനമുണ്ടാവില്ല. ലഹരിക്കെതിരായ പോരാട്ടം എസ്എഫ്ഐ തുടരും. മാധ്യമങ്ങൾ കള്ള പ്രചാരണം അവസാനിക്കണം. പ്രതിപക്ഷ നേതാവ് കള്ളം വിളിച്ചു പറയുകയാണെന്നും സഞ്ജീവ് പറഞ്ഞു. ‘കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ്റ് ഗോകുൽ ഗുരുവായൂരും ഗുണ്ടാനേതാവ് മരട് അനീഷും ഒരുമിച്ച് നിൽക്കുന്ന ചിത്രവും സഞ്ജീവ് വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു