കാഞ്ഞിരമറ്റം :
കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് LTD NO. E 326 നേതൃത്വത്തിൽ കാഞ്ഞിരമറ്റത്ത് വായ്പ മേള സംഘടിപ്പിച്ചു.
ബാങ്ക് സെക്രട്ടറി സന്ധ്യ ആർ. മേനോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡൻ്റ് പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ബാങ്കിൻ്റെ ആദ്യകാല അംഗം പി. ആർ. ഗോപാലൻ, ബാങ്ക് ബോർഡ് മെമ്പർമാരായ
ഇ.പി ലേഖ , ലിജോ ജോർജ്, എ.ബി. ബിജു, അസി. സെക്രട്ടറി സിജു പി. എസ്സ്., ബ്രാഞ്ച് മാനേജർ ആദർശ് എം. സുരേഷ്, ചിഞ്ചു ഷാജൻ, പ്രശാന്ത് എസ്സ്., ഇബ്രാഹിം കെ.എം., അഖില കെ.എസ്സ് എന്നിവർ സംബന്ധിച്ചു.