കാശ്മീരിലെ പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ മരപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ഒക്കിനാവോ മാർഷ്യൽ ആർട്സ് ബിനോ റിയു കരാട്ടെ അന്റ് ഷോട്ടോ കായ് ഇന്ത്യ ഉദയംപേരൂർ സെൻ്റർ കൊച്ചുപള്ളി ജംഗ്ഷനിൽ മെഴുകുതിരി തെളിയിക്കുകയും, ഭീകരതയ്ക്ക് എതിരെ പദയാത്രയും നടത്തി, നാം ആരാണ് എന്ന് ചോദിച്ചാൽ ഇന്ത്യക്കാരനാണ് എന്ന് പറയണമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച പുത്തൻപള്ളി വികാരി ഫാ.വർഗീസ് മാമ്പിള്ളി പറഞ്ഞു, സെൻസായി സദാനന്ദൻ പി, കരാട്ടെ മാസ്റ്റർ കെ ജെ വർഗീസ്, പ്രിയദർശിനി സാംസ്ക്കാരിക വേദി ചെയർമാൻ ബാരിഷ് വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.