**
തെക്കൻ പറവൂർ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ ഈവർഷത്തെ കലോത്സവം *”ജോൺസിയൻസ്* *ഫിയസ്റ്റ* , *ദ* *ആർട്ട്* *ബീറ്റ് 2k24*’ ആഗസ്റ്റ 8ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറും 2023 ൽ മോഹിനിയാട്ടത്തിൽ കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ ശ്രീമതി സിതാര ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. സ്കൂൾ മാനേജർ റവ ഫാദർ മനോജ് വർഗീസ് തുരുത്തേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ ശ്രീ വി വൈ തോമസ്, പ്രിൻസിപ്പൽ ശ്രീമതി റിതു റോയ് പിറ്റ്, പി ടി എ പ്രസിഡന്റ് ശ്രീ ബെന്നി ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.തുടർന്ന് എൽ കെ ജി മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളിലെ കുട്ടികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.