കലോത്സവത്തിൽ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ ഓവറോൾ കിരീടം:


എറണാകുളം ആമ്പല്ലൂർ : തൃപ്പൂണിത്തുറ സബ്ജില്ലാ കലോത്സവത്തിൽ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു. പി സ്കൂളിന് ഉന്നത വിജയം. യു.പി ജനറൽ വിഭാഗത്തിൽ 80- ൽ 78 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. യു.പി അറബിക് വിഭാഗത്തിൽ 80 ൽ 80 പോയിന്റുകളും നേടി ഒന്നാം സ്ഥാനവും എൽ. പി വിഭാഗത്തിൽ 45 ൽ 41 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി സംസ്കൃതം വിഭാഗത്തിലും എൽ. പി ജനറൽ വിഭാഗത്തിലും സമ്മാനങ്ങൾ നേടാൻ സാധിച്ചു.