കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീൻ ദർഗാ ശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം ഉറൂസിന് ഇന്ന് തുടക്കം

 

 

കാഞ്ഞിരമറ്റം പള്ളിയിൽ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് 14-ന് നടക്കും. കാഞ്ഞിരമറ്റം ശൈഖ് ഫരിദൂദ്ദീൻ ദർഗാ ശരീഫിൽ ചന്ദനക്കുടം ഉറൂസിന്റെ ഭാഗമായുള്ള പരിപാടികൾ 12-ന് തുടങ്ങും. ഞായറാഴ്ച രാത്രി 8.30-ന് നടക്കുന്ന സമ്മേളനം പള്ളി മാനേജർ അഡ്വ. അബ്‌ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യും. സ്കീം അംഗം വി.പി. ലത്തീഫ് അധ്യക്ഷത വഹിക്കും.

 

അള്ളാഹുവിന്റെ്റെ ഔലിയാക്കൾ എന്ന വിഷയത്തിൽ കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മതപ്രഭാഷണം നടത്തും. തിങ്കളാഴ്‌ച രാത്രി 8.30-ന് മതസൗഹാർദ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ. എം.എ. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിക്കും.  കാഞ്ഞിരറ്റം മുസ്ലിം ജമായത്ത് പ്രസിഡന്റ്‌ അബ്‌ദുൾ സലാം ഇടവട്ടം  സ്വാഗതം ആശംസിക്കും.  യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനാധിപൻ ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, ശിവഗിരി മഠം സ്വാമി ധർമചൈതന്യ, മിൻഹാജിസുന്ന ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ ബഷീർ വഹബി അടിമാലി എന്നിവർ പ്രഭാഷണം നടത്തും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പ്രമുഖ വ്യക്തികളെ ആദരിക്കും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. പ്രൊഫഷണലുകളെ ആദരിക്കും. ചൊവ്വാഴ്ച രാവിലെ 10.30-ന് താഴത്തെ പള്ളിയിലും 11-ന് മലേപ്പള്ളിയിലും കൊടി കയറ്റും. ഉച്ചക്ക് 1.00 മണിക്കും രാത്രി10.00 മണിക്കും നടക്കുന്ന ദുആ മജ്‌ലിസ്ന് കല്ലൂർ സുബൈർ ബാഖവി നേതൃത്വം നൽകും. 10.30-ന് പ്രാദേശിക മഹല്ലുകളിൽ നിന്നും ചന്ദനക്കുടം ഘോഷയാത്ര പള്ളിയിലെത്തിച്ചേരും. 11-ന് ചന്ദനക്കുടം.