കാഞ്ഞിരമറ്റം മാർക്കറ്റ് താൽക്കാലിക ഷെഡ് നിർമ്മാണം തടഞ്ഞു.
കാഞ്ഞിരമറ്റം മില്ലുങ്കൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആഴ്ചചന്തയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി അഗ്രോ മാർട്ടിന് മുൻവശത്തായി ആരംഭിച്ചതാൽക്കാലിക ഷെഡ് നിർമ്മാണം പരാതിയെ തുടർന്ന് അസിസ്റ്റൻറ് എഞ്ചിനീയർ നിർത്തിവെപ്പിച്ചു. മഴക്കാലത്തും മറ്റും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനും കേടുപാടുകൂടാതെ വിറ്റഴിക്കുന്നതിനു മാണ് ഷെഡ് നിർമ്മാണം ആരംഭിച്ചത്.ഇതിന് ഫണ്ടും അനുവദിച്ചിരുന്നു. നല്ല രീതിയിൽ നടന്നു വന്ന ചന്ത ഇതോടെ നിലച്ചുപോകാനും സാധ്യതയേറി. പുരാതന മാർക്കറ്റായ കാഞ്ഞിരമറ്റം മില്ലുങ്കൽ മാർക്കറ്റ് 30 വർഷത്തിലേറെയായി നിലച്ചുപോയിട്ട്. ഏതാനും കർഷകരും ഗ്രാമ പഞ്ചായത്തും മുൻകൈ എടുത്താണ് കഴിഞ്ഞ വർഷം ചന്തപുനരാരംഭിച്ചത്.കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നല്ല വിലക്ക് വിൽക്കുവാനും വാങ്ങുവാനും സാധിച്ചിരുന്നു. ചന്തയുടെ പ്രവർത്തനം തുടർന്ന് പോകാൻ ഒരു താൽക്കാലിക ഷെഡ് ആവശ്യമാണ്. പാർക്കിംഗ് സ്ഥലം എന്നു പറഞ്ഞാണ് തൽപ്പരകക്ഷികൾ പരാതി നൽകിയിരിക്കുന്നത്.
കർഷകർക്ക് വേണ്ടിയാണ് അഗ്രോ മാർട്ട് എന്ന പേരിൽ ബിൽഡിംഗ് ഇവിടെ പണിതിട്ടുള്ളതെങ്കിലും ഒന്നാം നിലയിലെ കൃഷിഭവൻ ഒഴിച്ച്ക ർഷകരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവിടെ പ്രവർത്തിക്കുന്നില്ല. കർഷകർക്ക് അവരുടെ സാധനങ്ങൾ വില്പന നടത്തിയിരുന്നത്വി വി പുലമായ രീതിയിൽ ഒരു ബിൽഡിംഗ് പണിയുവാൻ വേണ്ടിയാണ് 30 വർഷങ്ങൾക്കു മുമ്പ് ഈ ചന്ത യുടെ ബിൽഡിങ്ങുകൾ ഇവിടെ പൊളിച്ചത്. ചന്തയുടെ പ്രവർത്തനം നിലച്ചുപോകാൻ അനുവദിക്കരുതെന്നാണ് ജനങ്ങളുടെ അഭിപ്രായം. കൂടാതെ മറ്റു സ്വകാര്യസ്ഥാപനങ്ങൾ ഈ ബിൽഡിങ്ങിൽ നിന്നും മാറ്റി ഇവിടെ കർഷകരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആരംഭിക്കണമെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചരാണ് ഇവിടെ ഷെഡ്ഡ് പണിയുന്നതിന് തുക അനുവദിച്ചത്