കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷൻ ഫ്രാൻസീസ് ജോർജ് എം.പി. സന്ദർശിച്ചു

 

 

കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷൻ ഫ്രാൻസീസ് ജോർജ് എം.പി. സന്ദർശിച്ചു. സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപണികൾ, പ്ലാറ്റ്ഫോം നവീകരണം എന്നിവ വിലയിരുത്തി. സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുമെന്നും യാത്രക്കാരുടെ സൗകര്യാർത്ഥം. മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും പരിഹരിക്കുമെന്നും എം.പി. പറഞ്ഞു.എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജയകുമാർ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ടുമാരായ സി.ആർ.ദിലീപ് കുമാർ, ജൂലിയ ജയിംസ്, മുസ്ലീം ലീഗ് ഭാരവാഹികളായ അബ്ദുൾ കരീം, എം.എം.ബഷീർ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.