കാഞ്ഞിരമറ്റം ശക്തി കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ ഭാഗവത രത്നം മണ്ടാരപ്പിള്ളി മഹേശ്വരൻ നമ്പൂതിരിയാണ് മുഖ്യ ആചാര്യൻ’ പുതുവാമന,പി .വി .എൻ നമ്പൂതിരിപ്പാട് യജ്ഞം ഉൽഘാടനം ചെയ്തു.ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി ഭദ്ര ദീപം തെളിച്ചു കൊണ്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ദേവസ്വം പ്രസിഡണ്ട് വിലാസിനി മേനോൻ അധ്യക്ഷത വഹിച്ച ഉൽഘാടന സഭയിൽ ഗിരീഷ് നമ്പൂതിരി ,കെ .എസ് ചന്ദ്ര മോഹനൻ എന്നിവർ സംസാരിച്ചു. മെയ് നാലിന് യജ്ഞ സമർപ്പണം’ തുടർന്ന് ദശാവതാരം ചന്ദനം ചാർത്തൽ , ജൂൺ 10 ന് പ്രതിഷ്ഠാദിന മഹോത്സവവും നടക്കും.