കാഞ്ഞിരറ്റം മില്ലുങ്കൽ ജംഗ്ഷനിലെ വാഹനഗതാഗതത്തിന് തടസ്സമായിരുന്ന ആൽമരം മുറിച്ചുമാറ്റി

കാഞ്ഞിരറ്റം മില്ലുങ്കൽ ജംഗ്ഷനിലെ ആൽമരം റോഡ് വികസനത്തിൻ്റെ ഭാഗമായി മുറിച്ചു മാറ്റി. കഴിഞ്ഞ കുറെ വർഷങ്ങളായി  കാഞ്ഞിരമറ്റം ഇല്ലെങ്കിൽ ജംഗ്ഷനിൽ നിന്നും പുത്തൻകാവ് റോഡിലേക്ക് തിരിയുമ്പോൾ  വാഹന ഗതാഗതം തടസ്സം ആയിരുന്ന ആൽമരം മുറിച്ചുമാറ്റി. ഇവിടെ എതിർഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുറച്ചു ദൂരം മുമ്പ് നിർത്തി കൊടുത്തു കൊണ്ടാണ്    ഇരുവശത്തെയും  വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നത്.  കാഞ്ഞിരമറ്റം ജംഗ്ഷൻ വികസനം നടന്നെങ്കിലും  കാഞ്ഞിരമറ്റം പുത്തൻകാവ് റോഡിലെ പ്രവേശനസ്ഥലത്ത് തടസ്സങ്ങൾ മാറ്റിയിരുന്നില്ല. 2024 2025  സംസ്ഥാന ബജത്തിലാണ് മൂന്ന് കോടി രൂപ  കാഞ്ഞിരമറ്റം പുത്തൻകാവ് റോഡിന് അനുവദിച്ചത്. ടാറിങ് പ്രവർത്തികൾക്കും കുറച്ചു സ്ഥലത്തെ കാല നിർമ്മാണത്തിന് മാത്രമാണ് സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ചത്. അനുദിനം വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള റോഡ് വികസനം നടക്കുന്നില്ല.    റോഡിന്റെ  വീതി കൂട്ടുവാൻ വേണ്ട നടപടികൾ ഇതുവരെ സ്വീകരിച്ചില്ല.